Questions For ' FREQUENTLY ASKED'

നിലവിലുള്ള ഏജന്റിന്റെ വിവരങ്ങ‌ള്‍, മാപ്പ് ചെയ്തിരിക്കുന്ന വാര്‍ഡ് എന്നിവ JR- നെ അറിയിച്ചാല്‍, D-Linkചെയ്തു തരും. അതിനു ശേഷം പുതിയ ഏജന്റിന് ആ വാ‌‌‌ര്‍ഡ് മാപ്പ് ചെയ്യാവുന്നതാണ്
കൂടുതലുള്ള തുക DBT Cell -ന്റെ Treasury Account -ലേക്ക് തിരികെ അയയ്ക്കണം.Clerk: Allotment -> Fund Return, Select “To DBT Cell”.
Authorizer: Allotment -> Fund Return Approve
ഇല്ല. നിശ്ചിത സമയത്തിനുള്ളില്‍ ചുമതലയുള്ള വാര്‍ഡുകളിലെ ഫോം1 ലെ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ നേരിട്ട് വീട്ടില്‍ എത്തിച്ചാല്‍ മതി.
ഫോം1 ലെ വ്യക്തി തന്നെയെന്നു ഉറപ്പു വരുത്തിയാല്‍ തുക നല്‍കാം. എന്തു തെറ്റുകള്‍ ഉണ്ടെങ്കിലും തിരുത്തുന്നതിന് അതാത് തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെടുവാന്‍ പറയുക.
യാതൊരു കാരണവശാലും പെന്‍ഷനറുടെ അടുത്ത് നേരിട്ടല്ലാതെ പണം കൈമാറരുത്. അവരുടെ ഏതെങ്കിലും ഒരു ഐഡി കാര്‍ഡ് വാങ്ങി പരിശോധിച്ചു വേണം തുക നല്‍കുവാന്‍. തുക നേരിട്ട് എത്തിച്ചു കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ആയതിനാല്‍ സര്‍ക്കാര്‍ നയത്തിനനുസരിച്ച് എല്ലാവര്‍ക്കും പെന്‍ഷന്‍ നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.
അതാതു സംഘം രൂപീകരിച്ച മോണിറ്ററിംഗ് സമിതിക്ക് മുന്നി‌‌ല്‍ വയ്ക്കേണ്ടതും, തിരുത്തി നല്‍കണം എന്നുതന്നെയാണ് മോണിറ്ററിംഗ് സമിതിയുടെ തീരുമാനമെങ്കി‌ല്‍, സമിതി അധ്യക്ഷന്റെ ഒപ്പോടുകൂടി Form IIIപൂരിപ്പിച്ച് സ്കാ‌‌‌‌ന്‍ ചെയ്ത സോഫ്റ്റ് കോപ്പി DBT Cell ന്റെ (dbtcell2017@gmail.com) എന്ന മെയിലിലേക്കും, ഹാര്‍ഡ് കോപ്പി AR ഓഫീസിലേക്കും അയച്ചാ‌‌ല്‍ Receipt Approval ഒഴിവാക്കി തരും. അതിനുശേഷം ശരിയായ സ്റ്റാറ്റസ് രേഖപ്പെടുത്തി Receipt Approve ചെയ്യുക.
a. DBT Reports -> Form II Approved Receipt List ,
b. DBT Reports -> Collection Agent wise Receipt Details എന്നീ രണ്ടു റിപ്പോര്‍ട്ടുകളി‌‌ല്‍ ഈ വിവരങ്ങ‌‌ള്‍ ലഭ്യമാണ്.
വിതരണത്തിനായി തന്നിട്ടുള്ള Form I -ലെ എല്ലാ പെന്‍ഷനര്‍മാരുടെയും വിവരങ്ങ‌‌ള്‍ Form II -ല്‍ Enter ചെയ്യണം.
എത്ര മാസത്തെ തുക നല്‍കുവാനുണ്ടെങ്കിലും കളക്ഷന്‍ ഏജന്റ് വീട്ടില്‍ ചെല്ലുന്ന സമയത്ത് വ്യക്തി മരിച്ചിട്ടുണ്ടെങ്കില്‍ തുക വേറെ ആര്‍ക്കും കൈമാറരുത്.
Disbursement Status -ല്‍ കാണിക്കുന്ന Balance Count & Amount എന്നത് ഇതുവരെ Form II Entry നടത്താത്ത പെന്‍ഷനറുടെ എണ്ണവും തുകയുമാണ്. Form II Enter ചെയ്താല്‍ Balance -ല്‍ കുറയുന്നതാണ്.
Payment -> Form II Pending -ല്‍ View ക്ലിക്ക് ചെയ്താ‌‌ല്‍ Entry പൂര്‍ത്തിയാക്കാത്ത റസീപ്റ്റുക‌‌ള്‍ കാണാം. ഇവയില്‍ ഏതെങ്കിലും റസീപ്റ്റി‌‌ല്‍ പെന്‍ഷനറെ സേവ് ചെയ്തു വച്ചിട്ടുണ്ടാകും. ഇവയി‌‌‌ല്‍ ആവശ്യമില്ലാത്ത റസീപ്റ്റുക‌‌ള്‍ Cancel ചെയ്യുക. ആവശ്യമുള്ളവ Entry പൂര്‍ത്തിയാക്കുക.
1. DBT Reports -> DBT - PACS Wise Payment Status [Date Wise]
2. DBT Reports -> DBT - PACS wise Balance Disbursement Details (Data Entry Pending)
3. DBT Reports -> DBT - Pensioner Status Data Entry Pending
എന്നീ റിപ്പോര്‍ട്ടുകളി‌ല്‍ ഈ പെന്‍ഷനര്‍മാരുടെ വിവരങ്ങ‌‌ള്‍ ലഭ്യമാണ്.
Form II Enter ചെയ്യുമ്പോള്‍ ആകെ വിതരണം ചെയ്ത തുക എന്നുള്ളിടത്ത്, മരിച്ചവരുടെയോ, സ്ഥലത്തില്ലാത്തവരുടെയോ ചേര്‍ത്തപ്പോ‌‌ള്‍ അവരുടെ പെന്‍ഷ‌‌ന്‍ തുക ഒഴിവാക്കി ചേര്‍ക്കുകയും, എന്നാ‌ല്‍ അവരുടെ സ്റ്റാറ്റസ് Paid എന്നും ചേര്‍ത്തിട്ടുണ്ടാകും. ഇതു മാറ്റി Deceased, Door Closed എന്നിങ്ങനെ ചേര്‍ക്കുക. ചിലപ്പോള്‍ ആകെ വിതരണം ചെയ്ത തുക എന്നുള്ളിടത്ത്, മരിച്ചവരുടെയോ, സ്ഥലത്തില്ലാത്തവരുടെയോ ചേര്‍ത്തപ്പോ‌‌ള്‍ അവരുടെ പെന്‍ഷ‌‌‌ന്‍ തുക ഉള്‍പ്പെടെ ചേര്‍ക്കുകയും, എന്നാ‌‌ല്‍ അവരുടെ സ്റ്റാറ്റസ് Deceased, Door Closedഎന്നും ചേര്‍ത്തിട്ടുണ്ടാകും. അങ്ങിനെയെങ്കില്‍, ആകെ വിതരണം ചെയ്ത തുക എന്നുള്ളിടത്ത്, മരിച്ചവരുടെയോ, സ്ഥലത്തില്ലാത്തവരുടെയോ പെന്‍ഷ‌‌‌ന്‍ തുക ഒഴിവാക്കി ചേര്‍ക്കുക.
Payment -> Form II Pending -ല്‍ View ക്ലിക്ക് ചെയ്താ‌‌ല്‍ Total Amount Disbursed എന്നുള്ളിടത്ത് TextBox -ല്‍ ശരിയായ തുക രേഖപ്പെടുത്തി Update ക്ലിക്ക് ചെയ്യുക.
ഒരു വ്യക്തിക്കുള്ള തുക എന്ന രീതിയിലല്ല തുക കളക്ഷന്‍ ഏജന്റിനു നല്‍കുന്നത്. തുക നല്‍കേണ്ടവരുടെ മുഴുവന്‍ ലിസ്റ്റും, ആ ലിസ്റ്റില്‍ ആകെ നല്‍കേണ്ട തുകയുടെ ഒരു ഗഡുവുമാണ് നല്‍കുന്നത്. അത് ഉപയോഗിച്ച് പരമാവധി പേര്‍ക്ക് നല്‍കുക. മരിച്ചതടക്കമുള്ള വിവരങ്ങള്‍ ഫോം2 വില്‍ രേഖപ്പെടുത്തുക.